Main Banner

ഹെലികോപ്റ്റർ‌ യാത്ര വിവാദം; ‘സ്വകാര്യ ആവശ്യത്തിന് പോകുന്നതിൽ എന്താണ് തെറ്റ്?’ ന്യായീകരിച്ച് മന്ത്രി കെ മുരളീധരനും ആൻ്റോ ആൻ്റണിയും

മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ ഹെലികോപ്റ്റർ യാത്രയേയും വിരുന്നിനേയും ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ. ഔദ്യോഗിക ആവശ്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. പോകുന്ന വഴിയിൽ മുഖ്യമന്ത്രി ഭാര്യാപിതാവിനെ കണ്ടതാണ്. കണ്ടില്ലങ്കിൽ തിരിഞ്ഞ് നോക്കിയില്ലെന്ന് നിങ്ങൾ തന്നെ പറയുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഉച്ചക്ക് ആരായാലും ഭക്ഷണം കഴിക്കുമെന്നും മന്ത്രി പറഞ്ഞു.

1 st paragraph

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിചിത്ര ന്യായീകരണവുമായാണ് ആന്റോ ആന്റണി എം പി രം​ഗത്തെത്തിയത്. കഴിഞ്ഞ സർക്കാർ നൽകിയ പണത്തിൽ ആണ് ഇപ്പോൾ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് പോകുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയ്ക്കോ മന്ത്രിമാർക്കോ ആവശ്യം വന്നാൽ യാത്ര പോകുമെന്നും ആന്റോ ആന്റണി ഡൽഹിയിൽ പ്രതികരിച്ചു.

റാന്നിയിലേത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമെന്ന സിപിഐഎം ആരോപണത്തിനും ആന്റോ ആന്റണി എം പി മറുപടി നൽകി.
2018 ലെ ഓർമ വച്ച് സിപിഐഎം പറയുന്നതാകുമിത്. ജനങ്ങൾ അർദ്ധരാത്രി ഉറങ്ങി കിടന്നപ്പോൾ ഡാം തുറന്ന് വിട്ടു വഴിയാധാരമാക്കിയ കുറ്റബോധം കൊണ്ട് പറയുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു.

 

2nd paragraph