Main Banner

ലൈംഗിക പീഡന പരാതി: ബ്രിജ് ഭൂഷൺ ശരൺ സിങിനെ കുറ്റവിമുക്തനാക്കി

വനിത ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്സഭാംഗവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങിനെ കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തിയിരുന്നത്.

1 st paragraph

2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണിനെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

2nd paragraph