Main Banner

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത നടപടി; സക്കർബർഗിന് അന്ത്യശാസനം! മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കംചെയ്ത നടപടിയിൽ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന് അന്ത്യശാസനം നൽകി പാർലമെന്ററി ഐടി സമിതി. വീഴ്ച വരുത്തിയാല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പരിരക്ഷ എടുത്തുകളുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.

1 st paragraph

മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്നും പ്രശ്നം മാപ്പപേക്ഷയിൽ ഒതുങ്ങില്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു കൊണ്ടെന്നാണ് മെറ്റയുടെ വിശദീകണം.

പ്ലാറ്റ്‌ഫോമുകളിലെ വിവാദ ഉള്ളടക്കങ്ങളിൽ കമ്പനി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും മെറ്റയ്ക്ക് നിർദേശം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പ്രചാരത്തെ സ്വാധീനിക്കാൻ മെറ്റയുടെ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിച്ചേക്കും.

2nd paragraph