Main Banner

തിരൂർ ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരൂർ: ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. റിട്ടയേർഡ് നേവി അസിസ്റ്റൻ്റ് ഓഫീസർ സുരേഷ് നായർ ദേശീയപതാക ഉയർത്തി.

1 st paragraph

തുടർന്ന് നടന്ന പൊതുപരിപാടി ഫാമിലി വെഡ്ഡിംഗ് സെൻ്റർ ജനറൽ മാനേജർ എം. കെ. ബി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് നേവി അസിസ്റ്റൻ്റ് ഓഫീസർ സുരേഷ് നായർ, എച്ച്. ആർ. പ്രിയ, ഷബീർഷു വേൾഡ് ടീം അംഗങ്ങളായ പ്രജിത്, അനിത ഗോവിന്ദ് എന്നിവർ സംസാരിച്ചു.

 

മാനേജ്മെൻ്റ് അംഗങ്ങളായ ജാഫർ എൻ. എ., ഷിബിൽ അഹമ്മദ്, അജ്നാസ്, റയീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാനേജ്മെൻ്റ് അംഗം സകീർ ഹുസൈൻ സ്വാഗതവും ചീഫ് ഡിസൈനർ നൗഷാദ് ഹംസ നന്ദിയും പറഞ്ഞു.

2nd paragraph

തുടർന്ന് ടീം മെമ്പർമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ റിട്ടയേർഡ് നേവി അസിസ്റ്റൻ്റ് ഓഫീസർ സുരേഷ് നായർക്ക് മാനേജ്മെൻ്റ് അംഗം ജിയാദ് ജൗഹർ ഉപഹാരം കൈമാറി.

ദേശസ്നേഹവും ഐക്യവും വിളിച്ചോതിയ ചടങ്ങിൽ ഫാമിലി വെഡ്ഡിംഗ് സെൻ്ററിലെ ജീവനക്കാരും മാനേജ്മെൻ്റ് അംഗങ്ങളും സജീവമായി പങ്കെടുത്തു.