മലയാളം സർവകലാശാല സമരം: എസ്ഡിപിഐ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു


തിരൂർ: മലയാളം സർവകലാശാലയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി അനഘ ശശിക്ക് ഐക്യദാർഢ്യം റാലി സംഘടിപ്പിച്ചു. ഐക്യദാർഢ്യ റാലിയിൽ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഒരു സർവകലാശാലയിൽ നിന്നും നീതിക്ക് വേണ്ടി തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണ് അനഘ എന്ന വിദ്യാർത്ഥിക്കുണ്ടായിരിക്കുന്നത്. ഒരു ഗവവേഷണ വിദ്യാർത്ഥി ദിവസങ്ങളോളമായി സർവകലാശാലക്ക് മുന്നിൽ സമരപ്പന്തൽ കെട്ടിയിരുന്നിട്ടും ഈ വിദ്യാർത്ഥിയെ ഒന്ന് കേൾക്കാൻ പോലും സർവകലാശാല അധികൃതരോ, ഗവൺമെൻ്റ് സംവിധാനങ്ങളോ തയ്യാറാവാത്തത് കേരളത്തിലെ ഭരണ സംവിധാങ്ങൾക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗവേഷണ വിദ്യാർത്ഥിയുടെ ആവിശ്യങ്ങൾ പരിഗണിച്ച് അടിയന്തിര ഇടപെടൽ സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.
പ്രതിഷേധത്തിൽ യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ അഡ്വ : അബ്‌ദുൽ മജീദ്, തവനൂർ മണ്ഡലം സെക്രട്ടറി നാസർ ഇപി, അഷ്‌റഫ് സബ്ക്ക, അൻസാർ വെട്ടം, നജീബ് തിരൂർ എന്നിവർ സംസാരിച്ചു.

