ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തിൽ എ 1 , ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിന് മുകളിലും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

കൂടാതെ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും, കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും ക്യാഷ് അവാർഡിന് അർഹതയുണ്ട്. അർഹരായവർ peedika.kerala.gov.in വഴി ഓൺലൈനായി ഒക്ടോബര് 31 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 0483 2734409.
