Main Banner

പച്ചമലയാളം പരീക്ഷ: മലപ്പുറം ജില്ലയിൽ 23 പഠിതാക്കൾ പങ്കെടുത്തു

മലപ്പുറം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ പൊതുപരീക്ഷ ജില്ലയിൽ സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച പരീക്ഷാ കേന്ദ്രത്തിൽ 23 പഠിതാക്കളാണ് പരീക്ഷ എഴുതിയത്.

1 st paragraph

പരീക്ഷാകേന്ദ്രം സന്ദർശിച്ച സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്‌ടർ ഡോ. എ.പി. അഹമ്മദുൾ കബീർ, എഴുത്തുപരീക്ഷ പൂർത്തിയാക്കിയവർക്കുള്ള വൈവ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഭാഷാ വിദഗ്ദ്ധൻ ഡോ. വി. പരമേശ്വരൻ, അധ്യാപിക ജിബിൻഷ തറയിൽ, ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്‌തപ്രസാദ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. മൊയ്‌തീൻകുട്ടി എന്നിവർ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകി.

കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 10 വരെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ സ്വീകരിക്കും. വിവരങ്ങൾക്ക്: 9446630185.

2nd paragraph