മലപ്പുറം ജില്ലാ ആസൂത്രണ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

മലപ്പുറം ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ഇന്ന് (ഓഗസ്റ്റ് 18) രാവിലെ 11 ന് മലപ്പുറം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ മുനിസിപ്പൽ കൗൺസിലർമാരുടെയും യോഗമാണ് നടന്നത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ യോഗ നടപടികൾ നിയന്ത്രിച്ചു.
നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ എണ്ണവും അതത് വിഭാഗങ്ങളിലെ ഒഴിവുകളുടെ എണ്ണവും തുല്യമായതിനാൽ മുഴുവൻ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ടവർ
ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്ന്* *(10 പേർ)
• എസ്.സി/എസ്.ടി സ്ത്രീ സംവരണം (1): അഡ്വ. എ.പി. സ്മിജി
• എസ്.സി/എസ്.ടി സംവരണം (1): സി. സുകുമാരൻ
• സ്ത്രീ സംവരണം (4): റൈഹാനത്ത് കുറുമാടൻ, സാജിത ടീച്ചർ, യാസ്മിൻ അരിമ്പ്ര, വസീമ വേളേരി
• ജനറൽ (4): എൻ.എ. കരീം, കെ.ടി. അഷ്റഫ്, ഷാജി പച്ചേരി, വെട്ടം ആലിക്കോയ
മുനിസിപ്പൽ കൗൺസിലർമാരിൽ നിന്ന് (2 പേർ)
• സ്ത്രീ സംവരണം (1): മുംതാസ് പി.
• ജനറൽ (1): മുനീബ് യു.
