Main Banner

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി

ഓണാവധിക്കാലത്ത് സുരക്ഷിത ബോട്ട് സര്‍വ്വീസിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

 

ഓണാവധിയോടനുബന്ധിച്ച് ജലാശയങ്ങളില്‍ അപകടസാധ്യത ഒഴിവാക്കി സുരക്ഷിതമായ ബോട്ട് സര്‍വ്വീസ് ഉറപ്പാക്കുന്നതിന് ബോട്ടുടമകള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേരള മാരിടൈം ബോര്‍ഡിന് കീഴിലുള്ള ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി & സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ്. ഓണക്കാലത്ത് വിനോദസഞ്ചാരികളുടെയും യാത്രക്കാരുടെയും ഒഴുക്ക് വര്‍ധിക്കാനിടയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

 

1 st paragraph

സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃത രേഖകള്‍ എന്നിവയില്ലാത്ത ജലയാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ല. കൂടാതെ, നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പുവരുത്തണം.

മതിയായ യോഗ്യതയുള്ള ജീവനക്കാരെ മാത്രമേ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചുമതലപ്പെടുത്താവൂ. ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്നും അനുവദനീയമായ യാത്രക്കാരുടെ എണ്ണം മലയാളത്തിലും ഇംഗ്ലീഷിലും യാത്രക്കാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഓരോ യാത്രയ്ക്കും മുന്‍പായി വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമതയും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തണം. അനുവദിക്കപ്പെട്ട സോണുകളില്‍ മാത്രം സര്‍വ്വീസ് നടത്തണം. ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയരുത്. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ജലവാഹനങ്ങള്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുന്നറിയിപ്പ് നല്‍കി.

2nd paragraph