Main Banner

പ്രകൃതിയിലെ അസാധാരണ മാറ്റങ്ങൾ കടുത്ത വേനലിലേക്ക്

​കുറ്റിപ്പുറം: കാലം തെറ്റിയുള്ള കാലാവസ്ഥാ വ്യതിയാനവും വേണ്ടത്ര ലഭിക്കാത്ത മഴയും വരുംനാളുകളിൽ കടുത്ത വേനൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു. മഴ മാറിനിൽക്കുമ്പോഴുള്ള അസഹനീയമായ ചൂടും പ്രകൃതിയിലെ അസാധാരണ മാറ്റങ്ങളും ജില്ലയിൽ മുൻപെങ്ങുമില്ലാത്തവിധം കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.

1 st paragraph

​കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിറഞ്ഞുകവിഞ്ഞൊഴുകിയ ഭാരതപ്പുഴ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മണൽത്തിട്ടകൾ തെളിഞ്ഞ് വറ്റിവരണ്ട നിലയിലാണ്. പുഴയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത് തീരദേശ മേഖലകളിലും മലപ്പുറം ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങളിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ഇത് നേരിട്ട് ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

​ഇടയ്ക്കിടെ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ഭൂഗർഭജല നിരപ്പ് ഉയരുന്നതിന് ഇത് സഹായകരമാകുന്നില്ല. മഴയ്ക്ക് തൊട്ടുപിന്നാലെ അനുഭവപ്പെടുന്ന കനത്ത വെയിൽ മണ്ണിലെ ഈർപ്പം അതിവേഗം ഇല്ലാതാക്കുന്നു. കിണറുകളിലും ജലാശയങ്ങളിലും വെള്ളം താഴുന്നത് നഗരസഭാ പരിധികളിലെയും മലയോര മേഖലകളിലെയും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

2nd paragraph

​വേനൽ മുന്നൊരുക്കങ്ങൾ അടിയന്തരമായി വേണം

​വേനൽക്കാലം ഔദ്യോഗികമായി കടുക്കുന്നതിന് മുൻപുതന്നെ ജില്ലയിലെ ജലക്ഷാമ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

പ്രകൃതി തരുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ, തദ്ദേശ ഭരണകൂടങ്ങളും ജല അതോറിറ്റിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാട് വലിയൊരു കുടിവെള്ള പ്രതിസന്ധിയിലേക്കാവും വരുംദിവസങ്ങളിൽ നീങ്ങുക.

കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള നഗര-ഗ്രാമ വാർഡുകളിൽ ടാങ്കർ ലോറികൾ വഴിയുള്ള ജലവിതരണത്തിന് മുൻകൂട്ടി റൂട്ട് മാപ്പ് തയ്യാറാക്കേണ്ടതുണ്ട്. പ്രധാന പമ്പിംഗ് സ്റ്റേഷനുകളിലെയും ശുദ്ധജല വിതരണ പൈപ്പുകളിലെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നടപടി കൈകൊള്ളണം. ജലാശയങ്ങളിലെ തടയണകൾ പരിശോധിച്ച് ജലസംഭരണം പരമാവധി ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതർ നേരത്തെ തയ്യാറാകണം.