സീതി സാഹിബ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സംഗമവും പ്രൊഫ : കുഞ്ഞിമൊയ്തീൻ കുട്ടിക്ക് ആദരവും

കല്പകഞ്ചേരി : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ താലൂക്ക് സീതി സാഹിബ് മെമ്മോറിയൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനാഘോഷ
ത്തോടനുബന്ധിച്ച് കടുങ്ങാത്തുകുണ്ടിൽ വിദ്യാഭ്യാസ സംഗമവും റിട്ട പ്രൊഫ :കുഞ്ഞിമൊയ്തീൻ കുട്ടിക്ക് ആദരവും സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റ നവോത്ഥാന സംരഭങ്ങൾക്ക് അടിത്തറ പാകിയ വ്യക്തിയാണ് സീതി സാഹിബെന്നും അദ്ദേഹത്തിൻ്റെ ആശയാദർശങ്ങൾ ഉൾകൊണ്ട് പ്രവത്തിക്കുന്ന ഫൗണ്ടേഷൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകണമെന്നും കൂട്ടിചേർത്തു. സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിലെ സേവനത്തിനു ശേഷം
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവഃ കോളേജിൽ നിന്ന് വിരമിച്ച പറവന്നൂർ മയ്യേരി പ്രൊഫ: കുഞ്ഞിമൊയ്തീൻ കുട്ടിയെയാണ് അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ആദരിച്ചത്.വിരമിച്ചതിനു ശേഷവും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ സജീവമായ വിവിധ തലമുറകളെ പഠിപ്പിച്ച പ്രൊഫ :കുഞ്ഞിമൊയ്തീൻ കുട്ടിക്ക് എം.എൽ.എ പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു. സി ഉബൈദ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജലീൽ വൈരങ്കോട് വിദ്യാഭ്യാസ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ മഖ്ബൂൽ പൊട്ടേങ്ങൽ,ഹുസൈൻ കുറ്റൂർ, എൻ.സി നവാസ്, യൂനുസ് മയ്യേരി, എം സിറാജുൽ ഹഖ് ,സി കെ ലത്തീഫ്, ടി പി സുബൈർ, സൽമാൻ കരിമ്പനക്കൽ,
പി അബ്ദു സ്സലാം, ഇ.പി. എ ലത്തീഫ് , ടി. വി റംഷീദ ടീച്ചർ എന്നിവർ സംസാരിച്ചു.

