Main Banner

പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്ക് ഒരുങ്ങുന്നു; പുതിയ സമാന്തര പാലത്തിന് ഡി.പി.ആർ സമർപ്പിച്ച് താനൂർ  എം.എൽ.എ  പി.കെ നവാസ്

താനൂര്‍:പൂരപ്പുഴ പാലം അറ്റകുറ്റ പണികള്‍ക്കായി തിരൂര്‍-കടലുണ്ടി റോഡിലെ പൂരപ്പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം വേണ്ടി വരുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ വിനോദ് ചാലിലിന്റെ നേത്വത്തിലുളള സാങ്കിതിക വിഭാഗം അറിയിച്ചു.പാലത്തിന്റെ കാലപ്പഴക്കം കാരണമായുളള കേടുപാടുകളും കൈവരിയും റോഡിന്റെ പ്രതലവും പുനരുദ്ധരിക്കുന്നതിന് 4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും പൂര്‍ത്തീകരിച്ച് കരാര്‍ കമ്പനി പ്രവര്‍ത്തി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തയ്യാറായിട്ടുണ്ട്.

1 st paragraph

ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി പി.കെ നവാസ് എംഎല്‍എ യുടെ നേതൃത്വത്തില്‍ താനൂര്‍ നഗരസഭ പ്രതിനിധികളും പൊതുമരാമത്ത് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും കരാര്‍ കമ്പനി പ്രതിനിധികളും കഴിഞ്ഞ ദിവസം പൂരപ്പുഴ പാലവും അനുബന്ധ സ്ഥങ്ങളും സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.പാലം അറ്റകുറ്റ പ്രവര്‍ത്തികള്‍ സംബന്ധിച്ചുളള കലണ്ടര്‍ സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.പ്രവര്‍ത്തി ആരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേര്‍ത്ത് തീരുമാനമെടുക്കും.

അതേസമയം റോഡ് വികസനം മുന്നില്‍ കണ്ട് പൂരപ്പുഴക്ക് കുറുകെ സമാന്തര പാലം നിര്‍മ്മിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചതായും 28.6 കോടി രൂപയുടെ ഡിപിആര്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചതായും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അനുകൂലമായ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ഉറപ്പ് നല്‍കിയതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.എംഎല്‍എയോടൊപ്പം താനൂര്‍ സഭ വൈസ് ചെയര്‍മാന്‍ എം.പി അഷ്‌റഫ്,സി.എം അഷ്‌റഫ് ഓലപ്പീടിക,എന്നിവര്‍ അനുഗമിച്ചു.

2nd paragraph