മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള സെപ്റ്റംബര്‍ 14 ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 14- ന് രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും. ബി.കോം അല്ലെങ്കില്‍ എം.കോം യോഗ്യതയും ടാലി പരിജ്ഞാനവുമുള്ള ടീച്ചര്‍മാര്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ്, ടെലികോളര്‍,ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകല്‍ലാണ് ഒഴിവുകള്‍.

കൂടാതെ 45 വയസ്സ് വരെയുള്ള എസ്.എസ്എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐടി., പോളിടെക്നിക്, ബി.കോം, ബി.ബി.എ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ട്. മുന്‍പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ (അഞ്ച് കോപ്പി) എന്നിവ സഹിതം
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 0483-2734737, 8078428570.

