Main Banner

കോട്ടക്കൽ മഹോത്സവത്തിന് പ്രൗഢമായ തുടക്കം: സാംസ്കാരിക ഘോഷയാത്ര ഇന്ന്

​കോട്ടക്കൽ: കോട്ടക്കൽ നഗരസഭ സംഘടിപ്പിക്കുന്ന ‘കോട്ടക്കലോത്സവ’ത്തിന് തുടക്കം കുറിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കൈലാസമന്ദിരത്തിൽ സമാപിക്കും.

1 st paragraph

​വൈവിധ്യമാർന്ന കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകുന്ന ഘോഷയാത്രയോടെയാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന നഗരോത്സവത്തിന് പ്രൗഢമായ തുടക്കമാകുന്നത്. പൊതുജനങ്ങളും സാംസ്കാരിക പ്രവർത്തകരും ഘോഷയാത്രയിൽ പങ്കാളികളാകും.

​തുടർന്ന് ശനിയാഴ്ച അനശ്വര ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ​രാവിലെ 8.30: പാലക്കാട് ടീം താണ്ഡവ അവതരിപ്പിക്കുന്ന തിറ & തുടിമേളം (‘താളം’), ​രാവിലെ 10.30: ബിൻസിയും ഇമാമും നയിക്കുന്ന സംഗീത പരിപാടി,​ഉച്ചയ്ക്ക് 2.30: കോട്ടക്കലിലെ പ്രാദേശിക കലാകാരന്മാരുടെ സംഗീത വിരുന്ന് (‘ചങ്കുകൾ പാടുന്നു’),​വൈകുന്നേരം 7.00: കണ്ണൂർ തവം ഗ്രാമവേദി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന ‘വടക്കൻ പെരുമ’ നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടക്കും.

2nd paragraph

​സാംസ്കാരിക ഘോഷയാത്രയിലും തുടർന്ന് നടക്കുന്ന പരിപാടികളിലും മുഴുവൻ നഗരവാസികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.