Main Banner

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി അനൂപ് ജേക്കബ്

ഇരിങ്ങാവൂർ മാവേലി സൂപ്പർ സ്റ്റോർ മന്ത്രി നാടിന് സമർപ്പിച്ചു

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി താനൂർ നിയോജകമണ്ഡലത്തിലെ ഇരിങ്ങാവൂർ മീശപ്പടിയിൽ നവീകരിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഓണക്കാലത്ത് സപ്ലൈകോ, റേഷൻ കടകൾ എന്നിവ വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചത് വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കാൻ സഹായിച്ചു. കേന്ദ്ര സർക്കാർ നയങ്ങൾ കാരണം ടൈഡോവർ വിഹിതത്തിൽ കുറവുണ്ടായെങ്കിലും, 26 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിനായെന്നും അദ്ദേഹം വ്യക്തമാക്കി.

1 st paragraph

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 50,000 മുൻഗണനാ കാർഡുകൾ നൽകാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 73,000 കാർഡുകൾ വിതരണം ചെയ്യാൻ വകുപ്പിന് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.കെ. നവാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ് ആദ്യ വിൽപ്പന നിർവഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. നാസർ വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കമറുന്നിസ ടീച്ചർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എൻ. സുനീർ, വി. മുഹമ്മദ് ഇർഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുൽഫത്ത്, എസ്. ഷിഹാബ്, സി. ഫൗസിയ, സി.കെ. സഹർബാൻ, സെലീന, യൂനുസ് കല്ലേരി, ചെറിയമുണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ. സൽമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ റീജിയണൽ മാനേജർ (ഇൻ ചാർജ്) പ്രമീളാകുമാരി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

2nd paragraph