Main Banner

ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

കണ്ടുമടുത്ത പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഭർത്താവിൻ്റെ മരണത്തോടെ പൊലീസ് സേനയിലേക്ക് എത്തേണ്ടി വരുന്ന അലീന എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നാട്ടകം പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായി അലീന ചുമതലയേൽക്കുന്നതും, തുടർന്ന് അലീനയുടെയും സഹപ്രവർത്തകരുടെയും ഔദ്യോഗിക ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

1 st paragraph

ഷഹദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന കരുത്ത് ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ലെയറുകൾ നൽകി ഒരുക്കിയ പഴുതുകളടച്ച തിരക്കഥയാണ്. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ പി. എസ്. സുബ്രഹ്മണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ഈ കയ്യടക്കമുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കൾക്ക് തങ്ങളുടെ കഥാപാത്രങ്ങളെ പൂർണ്ണതയിലെത്തിക്കാൻ ആവശ്യമായ സ്പേസ് തിരക്കഥയിൽ തന്നെ കൃത്യമായി നൽകിയിട്ടുണ്ട്.

അഭിനേതാക്കളുടെ അച്ചടക്കമുള്ള പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. അലീനയായി എത്തിയ പാർവ്വതിക്കൊപ്പം വിജയരാഘവൻ, വിനയ് ഫോർട്ട്, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പാർവ്വതിയുടെയും മാത്യു തോമസിന്റെയും കരിയറിലെ ആദ്യ പൊലീസ് വേഷം കൂടിയാണിത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2nd paragraph

അർജുൻ സെൽവ നിർമ്മിച്ച ഈ ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും ഏറെ മികച്ചുനിൽക്കുന്നു. ‘കണ്ണൂർ സ്ക്വാഡി’ന്റെ സംവിധായകനും ശ്രദ്ധേയനായ ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജിന്റെ ദൃശ്യങ്ങളും, ചമൻ ചാക്കോയുടെ മൂർച്ചയുള്ള എഡിറ്റിംഗും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. മികച്ച ടെക്നിക്കൽ ക്വാളിറ്റിയും ശക്തമായ പ്രകടനങ്ങളും ഒത്തുചേർന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററിൽ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒരു ത്രില്ലർ ചിത്രമാണ്.