ഫാഷൻ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ 14 ന്

പെരിന്തൽമണ്ണ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന് കീഴിൽ മങ്കടയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (ജി.ഐ.എഫ്.ഡി) 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വൺ ടൈം രജിസ്ട്രേഷൻ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്കായി സെപ്റ്റംബർ 14-ന് രാവിലെ 10 മുതൽ 10.30 വരെ പെരിന്തൽമണ്ണ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിൽ വെച്ചാണ് പ്രവേശനം. സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് https://polyadmission.org/fdgt എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം. ഒഴിവുകളുടെ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പ്രോസ്പെക്ടസ് ഫീസ് എന്നിവ സഹിതം ഹാജരാകണം.

കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് എസ്.എസ്.എൽ.സി, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും, എസ്.സി/എസ്.ടി വിഭാഗക്കാർ തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. നേരത്തെ അഡ്മിഷൻ നേടിയവരാണെങ്കിൽ അഡ്മിഷൻ സ്ലിപ്പ് കരുതണം.
