ഡോക്ടര്‍ നിയമനം

മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 17-ന് രാവിലെ 9.30 ന് മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494-2670420.
