ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി


ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 10 വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവര്‍ക്ക് വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം നല്‍കുന്നതാണ് പദ്ധതി.
വീടിന്റെ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ലോറിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പരമാവധി 50,000 രൂപ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി അനുവദിക്കും. വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയാന്‍ പാടില്ല.

ബി.പി.എല്‍ കുടുംബങ്ങള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുള്ള കുടുംബങ്ങള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍, പ്രായപൂര്‍ത്തിയാകാത്ത മക്കളുള്ളവര്‍, മക്കളില്ലാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 10 നകം മലപ്പുറം കളക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോമിനും പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും: 0483-2739577, 8606833588.
