കെ എം ഷാജിക്ക് റേഞ്ച് റോവറിന് അനുമതിയില്ല; സ്വകാര്യ വാഹനത്തിന് അനുമതി രണ്ട് മന്ത്രിമാർക്ക് മാത്രം

വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്.

സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നൽകിയത്. അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റെഞ്ച് റോവറിൻ്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.

