ചെമ്മാട് നഗരത്തിന് ഇൻ്റർനാഷണൽ ഷോപ്പിംഗ് അനുഭവമൊരുക്കുവാൻ നെസ്റ്റോ ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു

ചെമ്മാട് : ചരിത്രമുറങ്ങുന്ന ചെമ്മാടിൻ്റെ മണ്ണിൽ ഇൻ്റർനാഷണൽ ഷോപ്പിംങിൻ്റെ പുത്തൻ അനുഭവമൊരുക്കാൻ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

ഇന്ത്യയിലും വിദേശത്തുമായ് 155 ഷോറോമുകൾ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ ഇന്ത്യയിലെ 14ാ മത് ഷോറൂമാണ് ചെമ്മാട് ഹൈലൈറ്റ് കൺട്രിസൈഡ് മാളിൽ സെപ്തംബർ 26 ശനിയാഴ്ച രാവിലെ 10.30 ന് മിഴി തുറക്കുന്നത്. രാവിലെ 11:00 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
30,000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ വിവിധ ഡിപ്പാർട്ട് മെൻ്റൽ സ്റ്റോറുകൾ ഉൾപ്പെടുന്ന സെക്ഷനുകൾ, ലോകോത്തര ബ്രാൻഡ്സ്, ടോയ്സ് , ഫ്രൂട്സ് & വെജിറ്റബിൾ , ബേക്കറി, ഫുഡ് ആൻഡ് നോൺ ഫുഡ്, ഹെൽത്ത് & ബ്യൂട്ടി, ഫ്രഷ് ഫുഡ് , ഹോട്ട് ഫുട് , ഫിഷ്, മീറ്റ്, ഹൗസ്ഹോൾഡ്, സ്റ്റേഷനറി തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്ന ശ്രേണിയാണ് ചെമ്മാട് നെസ്റ്റോയിൽ അവതരിപ്പിക്കുന്നത്.
മുപ്പതിനായിരം സ്ക്വയർ ഫീറ്റിൽ സജ്ജീകരിച്ച ഷോപ്പിംഗ് മാളിൽ വിശാലമായ പ്രത്യേകം ഫുഡ് കോർട്ട് ഒരുക്കിയിട്ടുണ്ട്. കൂടാതെ വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും പ്രത്യേക എൻട്രൻസുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അധികൃതർ പറഞ്ഞു.

