Main Banner

പേവിഷ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ട യജ്ഞത്തിന്   മലപ്പുറം ജില്ലയില്‍ തുടക്കമായി

മലപ്പുറം ജില്ലയിലെ നാലാംഘട്ട പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ ഊര്‍ജ്ജിത പേവിഷബാധ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ഹാജി നിര്‍വഹിച്ചു. പേവിഷബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എല്ലാ വളര്‍ത്ത് നായകള്‍ക്കും പൂച്ചകള്‍ക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

1 st paragraph

ചടങ്ങില്‍ മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചികിത്സ ഇല്ലാത്തതും അതീവ മാരകവുമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. ഈ വിപത്തിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അസ്‌കാഡ് പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിന്‍ (ആര്‍.എഫ്.കെ.വി.സി). മലപ്പുറം ജില്ലയില്‍ 2019 സെന്‍സസ് പ്രകാരം ആകെ 18277 വളര്‍ത്തുനായ്ക്കളാണുള്ളത്. ജില്ലയിലെ മുഴുവന്‍ മൃഗാശുപത്രികളിലും കുത്തിവെപ്പു നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 27 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ നടക്കുന്ന ഈ ദൗത്യം വഴി ജില്ലയിലെ മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും (നായ,പൂച്ച) കുത്തിവെപ്പ് നടത്തുകയും പേവിഷബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം.

ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.ആര്‍.ഷാലി സ്വാഗതം പറഞ്ഞു.ഡോ.ഷൗക്കത്തലി വടക്കുംപാടം ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്), ആതവനാട് എല്‍.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി.മുജീബ്‌റഹ്‌മാന്‍, കോട്ടക്കല്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പി.കാര്‍ത്തികേയന്‍ തുടങ്ങയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.എ.ഷമീം. നന്ദി പറഞ്ഞു.

2nd paragraph