ഹജ്ജ് ഇന്‍സ്പെക്ടര്‍ : അഭിമുഖം ഒക്ടോബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍

2027-ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാരെ (എസ്.എച്ച്.ഐ.) തെരഞ്ഞെടുക്കുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ (സി.ബി.ടി.) യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ എട്ടിന് രാവിലെ 9.30-ന് സീരിയല്‍ നമ്പര്‍ 1 മുതല്‍ 120 വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 1.30-ന് സീരിയല്‍ നമ്പര്‍ 121 മുതല്‍ 240 വരെയുള്ളവര്‍ക്കും അഭിമുഖം നടക്കും. ഒക്ടോബര്‍ ഒമ്പതിന് രാവിലെ 9.30-ന് സീരിയല്‍ നമ്പര്‍ 241 മുതല്‍ 360 വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 1.30-ന് സീരിയല്‍ നമ്പര്‍ 361 മുതല്‍ 483 വരെയുള്ളവര്‍ക്കുമാണ് അഭിമുഖം.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോം, അസല്‍ പാസ്പോര്‍ട്ട്, ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, വകുപ്പ് തലവന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി.), അവസാന മാസത്തെ ശമ്പള സ്ലിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍ പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും ഒരു സെറ്റ് പകര്‍പ്പും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. രേഖകള്‍ ഹാജരാക്കാത്തവരെ അഭിമുഖത്തില്‍ പങ്കെടുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ 0483 2710717, 0483 2717572 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

