Main Banner

തിരൂർ തൃക്കണ്ടിയൂരിൽ SPAയുടെ മറവിൽ അനാശാസ്യം; യുവാവ് അറസ്റ്റിൽ

തിരൂർ: പ്രണയം നടിച്ച് സ്ത്രീകളെ വശീകരിച്ച് രാസലഹരി നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ സ്പാ നടത്തിപ്പുകാരനായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന ശരത് പ്രസാദിനെയാണ് പോലീസ് പിടികൂടിയത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി രാസലഹരി നൽകുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായാണ് കേസ്. ചൂഷണത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

 

1 st paragraph

ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കൂടുതൽ സ്ത്രീകൾ സമാനമായ രീതിയിൽ ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്ന സാഹചര്യവുമുണ്ടെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സൗഹൃദങ്ങളിലൂടെയും പ്രണയബന്ധങ്ങളിലൂടെയും പരിചയപ്പെടുന്ന വ്യക്തികളെ കുറിച്ച് മതിയായ വിവരങ്ങൾ ലഭ്യമാക്കാതെയും വിശ്വാസത്തിന്റെ പേരിൽ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ കൈമാറാതെയും സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംശയകരമായ സാഹചര്യങ്ങളിൽ അടുത്ത ബന്ധുക്കളെയോ പോലീസിനെയോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

2nd paragraph

അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.