വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂർ: വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം സമ്മേളനം സമാപിച്ചു.സംസ്ഥാന പ്രവർത്തക സമിതി അംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വരുതിയിലാക്കുന്നതിനെതിരെയും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും രാജ്യവ്യാപകമായി ഉയരുന്ന ജനകീയ പ്രക്ഷോഭം കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുമെന്ന് സാദിഖ് ഉളിയിൽ പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളുന്നത്. പൗരന്മാരുടെ പരമാധികാരവും വോട്ടവകാശവും കവർന്നെടുക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തുടനീളം ഉയരുന്ന ജനരോഷം ഭരണകൂട ഭീകരതയ്ക്കേറ്റ കനത്ത തിരിച്ചടിയാകും. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും ഭരണഘടനയും സംരക്ഷിക്കാൻ തെരുവിലിറങ്ങുന്ന ജനസമൂഹത്തോടൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ 2026–2029 പ്രവർത്തന കാലയളവിലേക്കുള്ള തിരൂർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഷെറോസ് സജാദ്, മലപ്പുറം ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ.. എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് അഡ്വക്കറ്റ് സഹീർ കോട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മജീദ് മാടമ്പാട്ട് സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി അഷ്റഫ് അലി ടി കെ പ്രവർത്തനറിപ്പോർട്ടും മുഹമ്മദ് കണ്ണമ്പലം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2026 .. 29 വർഷത്തിലേക്കുള്ള പുതിയ തിരൂർ മണ്ഡലം പ്രസിഡണ്ടായി അഡ്വ.സഹീർ കോട്ട് ,ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് അലി ട്രെഷറർ മുഹമ്മദ് കണ്ണമ്പലം എന്നിവരെയും
അഫ്സൽ വെട്ടം, സലീന അന്നാര എന്നിവരെ വൈസ് പ്രസിഡന്റ് മരായും മോഹൻദാസ് തലക്കാട്, ശോഭ വെട്ടം എന്നിവരെ ജോയിൻ സെക്രട്ടറി മരായും തിരഞ്ഞെടുത്തു.
ഇടതുപക്ഷ സർക്കാർ സ്വീകരിച്ച മദ്യവ്യാപന നയം തിരുത്തി പുതിയ മദ്യനയം രൂപീകരിക്കുക, തിരൂരിലൂടെ കടന്ന് പോകുന്ന മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പനുവദിക്കുക, പൊതു ജനാവശ്യം പരിഗണിച്ച് ആവശ്യാനുസാരം കെ. എസ് ആർ.ടി.സി ബസ് അനുവദിക്കുക, ജില്ലക്ക് അനുവദിച്ച കാൻസർ സെൻ്റർ തിരൂർ മണ്ഡലം പരിധിയിൽ വളവന്നൂരിൽ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ച 4 പ്രമേയത്തിലൂടെ സർക്കാരിനോട് അവശ്യപെട്ടു.
