Main Banner

കായിക ദിനത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 ന് (ചൊവ്വ) സംസ്ഥാന കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

1 st paragraph

നാളെ (ചൊവ്വ) വൈകീട്ട് 4:30-ന് കോട്ടപ്പടി ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്. കേരള പോലീസ് ടീമും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ ടീമും തമ്മിലാണ് ഈ സൗഹൃദ മത്സരം. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും.