നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 17 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04931 220351.
