Main Banner

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് ‘സന്തോഷത്തോടെ പഠിക്കാം’ ക്യാംപയിന്‍

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ‘സന്തോഷത്തോടെ പഠിക്കാം’ എന്ന പേരില്‍ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാംപയിന്‍ സംഘടിപ്പിക്കുന്നു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12 മുതല്‍ 17 വരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടത്തും.

 

1 st paragraph

പഠനസമ്മര്‍ദം, പരീക്ഷാഭയം, ഒറ്റപ്പെടല്‍ എന്നിവ നേരിടുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗണ്‍സലിംഗും മാനസികാരോഗ്യ പിന്തുണയും നല്‍കും. ഇതിനോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവത്കരണവും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് പിന്തുണയും ഉറപ്പാക്കും. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനം ക്യാംപയിനില്‍ പരമാവധി പ്രയോജനപ്പെടുത്തും.

 

2nd paragraph