Main Banner

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. പുതിയ ഉത്തരത്തിലൂടെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. 9 അംഗങ്ങളാണ് പുതിയ ബോർഡിൽ ഉള്ളത്. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. അമുസ്‌ലിം അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തിട്ടില്ല.

1 st paragraph

വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്‍ലിം ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി.