നേത്ര ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ കോട്ടക്കൽ ചങ്കുവെട്ടിയിൽ പ്രവർത്തനമാരംഭിച്ചു

കോട്ടക്കൽ: നേത്ര ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ പുതിയ ശാഖ കോട്ടക്കൽ ചങ്കുവെട്ടിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ആധുനിക നേത്രചികിത്സാ സൗകര്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പുതിയ ശാഖയിൽ നേത്രരോഗ നിർണയം, ചികിത്സ, ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആശുപത്രി ചെയർമാൻ അബ്ദുൽ ഗഫൂർ സി.എം. സ്വാഗതം ആശംസിച്ചു. ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. റിയാസ് മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടന സന്ദേശം നൽകുകയും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആശംസകൾ നേരുകയും ചെയ്തു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ ദിൽഷാദ് സി.എം. മുഖ്യപ്രഭാഷണം നടത്തി. ദി ബി സ്കൂൾ ഇന്റർനാഷണൽ ആൻഡ് എക്സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാം സ്ഥാപകനും അക്കാദമിക് ഡീനുമായ ഫൈസൽ പി. സെയ്ദ്, ഡോ. ആശംസ പ്രസംഗംനടത്തുകയും ഡോ.മുർഷിദിന്റെ ഭാര്യ ഡോ. റാഷിക്ക് ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ, വൈസ് ചെയർപേഴ്സൺ റംല, എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. അബ്ദുൽ സമദ്, എടരിക്കോട് സൗത്ത് വാർഡ് മെമ്പർ മരക്കാർ എന്നിവർ ആശംസകൾ നേർന്നു.
നേത്ര ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും തിമിര ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. സിജു ചീരൻ, മെഡിക്കൽ റെറ്റിന ആൻഡ് യുവിയ കൺസൾട്ടന്റ് ഡോ. അബിഷ, ഫാക്കോ സർജൻ ഡോ. വിവേക് അരവിന്ദ്, കൺസൾട്ടന്റ് നേത്രരോഗ വിദഗ്ധ ഡോ. ബുഷ്റബി ഒ.പി. എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ആശുപത്രി ഹെഡ് ഓഫ് ഓപ്പറേഷൻസ് മനീഷ മാത്യു നന്ദി രേഖപ്പെടുത്തി.
