Main Banner

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

കൊച്ചി: എറണാകുളം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. ഇന്നലെയാണ് യുഎപിഎ ചുമത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയത്. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തിരുന്നു.

1 st paragraph

ജനുവരിയിലും, മാർച്ചിലുമായിരുന്നു ആക്രമണം കെട്ടിടത്തിന് തീയിടാൻ ശ്രമിച്ചത്. അജ്ഞാത ആക്രമണം എന്നാണ് ആദ്യം പോലീസ് വിലയിരുത്തിയത് . എബിൻ പോൾ താനാണ് തീവച്ചത് സ്ഥിരീകരിച്ചു. ഇതോടെയാണ് രണ്ട് കേസുകളിലും എബിനെ പ്രതിച്ചേർത്തത്. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് 326 g വകുപ്പ് പ്രകാരമാണ് മുവാറ്റുപുഴ പോലീസ് കേസ് എടുത്തത്.

എബിൻ പഠിച്ച പുനയിലെ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് ശേഷം ബാംഗ്ലൂരും അന്വേഷണം നടത്തും. എബിന് നിർദേശം നൽകിയ ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനായി ടെലഗ്രാമിൻ്റെ മറുപടി കാത്തിരിക്കുകയാണ് പോലീസ്. മറുപടി ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

2nd paragraph