Main Banner

ഗ്യാനേഷിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും; നിയമോപദേശം ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും

തിരുവനന്തപുരം: ഗ്യാനേഷിഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും. ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ സമരം ശക്തമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്ന് പഴയ അഴിമതി കേസിലെ പുനരന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉത്തരവിട്ടത്. മുൻപ് കെ.എസ്.ടി.പി. എം.സി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എഞ്ചിനീയറുടെ ആത്മഹത്യയുമായി ഉയർന്ന വിഷയങ്ങളിലായിരുന്നു അന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.

1 st paragraph

എന്നാൽ ഉയർന്ന ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും അഴിമതിക്ക് തെളിവുകളില്ലെന്നും കണ്ടെത്തിയാണ് അന്ന് വിജിലൻസ് ഫയൽ ക്ലോസ് ചെയ്തിരുന്നത്. കൂടാതെ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് പതി-ബെല്‍ കമ്പനിയുടെ പ്രോജക്ട് മാനേജര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തും. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് വിജിലൻസിനോട് നിയമോപദേശം തേടി. വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

നിയമോപദേശം ലഭിച്ചാൽ മറ്റു വകുപ്പുകൾ ചുമത്തിയുള്ള അന്വേഷണ കാര്യത്തിൽ തീരുമാനം എടുക്കും പുതിയ പരാതിയിലും ആഭ്യന്തര വകുപ്പ് അന്വേഷിക്കും.കൂടാതെ വി ഒ സാജന്റെ പരാതിയിലും അന്വേഷണം നടക്കും. കൈക്കൂലി ആരോപണമാണ് വി ഒ സാജൻ പരാതി നൽകിയത്. പരാതി നിലവിൽ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് തന്നെ കൈമാറും.

2nd paragraph