Main Banner

രജനികാന്തിനൊപ്പം നടി ശ്രീലീല; ‘ധർമന്റെ’ വെൽക്കം ടീസർ പുറത്ത്

രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ധര്‍മനി’ൽ നടി ശ്രീലീലയും. നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ശ്രീലീലയുടെ വെൽക്കം ടീസറും ഇവർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നയൻതാരയുടെ വെൽക്കം പോസ്റ്ററും പുറത്തുവന്നിരുന്നു. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് ‘ധർമൻ’ സംവിധാനം ചെയ്യുന്നത്.

 

1 st paragraph

അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം നയൻതാരയും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധർമൻ. ചന്ദ്രമുഖി, കുസേലൻ, ദർബാർ എന്നീ ചിത്രങ്ങളിലും നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. രജനികാന്തിന്‍റെ 173-മാത്തെ സിനിമയായ ‘ധര്‍മനി’ല്‍ സിമ്രൻ, രാശി ഖന്ന, യോഗി ബാബു തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

നെൽസൺ സംവിധാനം ചെയ്ത ജയിലർ 2 ആണ് രജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 816 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയ ചിത്രത്തിൽ ശിവ രാജ്കുമാറും മോഹൻലാലും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. രചന, സംവിധാനം: നെൽസൺ നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ.

2nd paragraph