Main Banner

വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പ് സ്റ്റേറ്റ് ലെവല്‍, ലോക്കല്‍ ലെവല്‍ ഗൈഡ് ട്രെയിനിങ് ആന്‍ഡ് ലൈസന്‍സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) മേല്‍നോട്ടത്തിലാണ് പരിശീലനം.

1 st paragraph

സ്റ്റേറ്റ് ലെവല്‍ വിഭാഗത്തില്‍ 27 ഒഴിവുകളും ലോക്കല്‍ ലെവല്‍ വിഭാഗത്തില്‍ 141 ഒഴിവുകളും ഉള്‍പ്പെടെ ആകെ 168 പേര്‍ക്കാണ് പരിശീലന അവസരം ലഭിക്കുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂറിസ്റ്റ് ഗൈഡ് ലൈസന്‍സ് ലഭിക്കും.

ബിരുദധാരികള്‍ക്കും പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അതത് വിഭാഗങ്ങള്‍ക്ക് അനുസൃതമായി അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി നവംബര്‍ ഒന്‍പതിന് വൈകീട്ട് 5.30 നകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റുകള്‍- www.kittsedu.org ,www.keralatourism.org , www.cmd.kerala.gov.in . ഫോണ്‍ നമ്പര്‍: 8129816664.

2nd paragraph