Main Banner

മലപ്പുറം കളക്ടറേറ്റില്‍ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള അഴിമതി നിവാരണ സമിതിയുടെ പരാതിപ്പെട്ടി തുറന്നതില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് പരാതിപ്പെട്ടി തുറന്നത്.

1 st paragraph

റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി.നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) പി.ഒ. സാദിഖ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. അബ്ദുല്‍ നാസര്‍, ജൂനിയര്‍ സൂപ്രണ്ട് കെ. നാരായണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതികള്‍ പരിശോധിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികള്‍ ജനങ്ങള്‍ക്ക് കളക്ടറേറ്റിലെ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസമാണ് ഈ പരാതിപ്പെട്ടി തുറക്കുന്നത്.

2nd paragraph