തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നീ കോഴ്‌സുകളില്‍ കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം. പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഡാറ്റാ സയന്‍സിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25 നകം അപേക്ഷിക്കണം. ഫോണ്‍-9496015002, 9496015051. വെബ്‌സൈറ്റ്- www.reach.org.in.
