Main Banner

തൂഫാനും പ്രിയദര്‍ശിനിക്കും കൈയടി, പവര്‍ കട്ടിനും അനൈക്യത്തിനും വിമര്‍ശനശരങ്ങള്‍; വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആറ് മാസങ്ങള്‍ വിലയിരുത്തുമ്പോള്‍…

യുഡിഎഫ് സര്‍ക്കാരിന് ഒരുപോലെ കയ്യടികളും രൂക്ഷ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആറ് മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്. സര്‍ക്കാരിന്റെ ഹണിമൂണ്‍ കാലം അവസാനിക്കുന്നതോടെ പ്രതിപക്ഷം വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരിക്കുകയാണ്. നെഹ്‌റുവിയന്‍ ലെഫ്റ്റ് പ്രത്യയശാസ്ത്രമല്ല ബിജെപി പ്രത്യയശാസ്ത്രമാണ് വി ഡി സതീശന്‍ സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നത് എന്ന രാഷ്ട്രീയ വിമര്‍ശനം അടക്കമാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്കിടെ ജനപ്രിയ പദ്ധതികളും ജനങ്ങള്‍ ഏറ്റെടുത്ത പ്രഖ്യാപനങ്ങളും നിരവധി ഉണ്ടായിട്ടുമുണ്ട്.

1 st paragraph

ജനജീവിതത്തെ നേരിട്ട് ബാധിച്ച സര്‍ക്കാരിനെ ഏറ്റവുമധികം പഴികേള്‍പ്പിച്ച കീറാമുട്ടി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തന്നെയായിരുന്നു. ഇത് പരിഹരിക്കാനെന്ന പേരില്‍ നടത്തിയ നീക്കങ്ങളാകട്ടെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചെന്ന് മാത്രമല്ല അത് സര്‍ക്കാരിനുള്ളിലെ ചില ഭിന്നകളെക്കൂടി വെളിപ്പെടുത്തുന്നതും ആയിത്തീര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് ആശ സമരമാണെങ്കില്‍ ഈ സര്‍ക്കാരിന് മുന്നില്‍ അങ്ങനെയെത്തിയത് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരമാണ്. സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി അടക്കം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ബാര്‍ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും സര്‍ക്കാരിന് തലവേദനയായി. സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളുടെ എണ്ണം ജനാധിപത്യത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയായിരുന്നു.

മുമ്പും പലഘട്ടങ്ങളിലും കണ്ടിരുന്നതുപോലെ പാര്‍ട്ടിക്കും മുന്നണിക്കുമുള്ളിലെ അഭിപ്രായ ഭിന്നതകളും മറനീക്കി പുറത്തുവരുന്നതും സര്‍ക്കാരിന്റെ ശോഭ കെടുത്തുകയാണ്. ഇന്ദിരാ ഭവനില്‍ യുഡിഎഫ് കണ്‍വീനര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയെന്ന അസാധാരണ കാഴ്ചയും ജനങ്ങള്‍ കണ്ടു.

2nd paragraph

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി അനുദിനം പ്രിയങ്കരമാകുന്നു എന്നത് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ തന്നെയാണ്. ലഹരിയുടെ വേരറുക്കാന്‍ നടക്കുന്ന ഓപ്പറേഷന്‍ തൂഫാന് പൊതുജനങ്ങളില്‍ നിന്ന് വലിയ കൈയടി ലഭിക്കുന്നുണ്ട്. വയോജനക്ഷേമ വകുപ്പും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. നെല്ല് സംഭരണ വിതരണം, റബറിന്റെ താങ്ങുവില മുതലായവയും പോസിറ്റീവ് ഘടകങ്ങളാണ്. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ 597ല്‍ 568 പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ വാങ്ങുന്ന 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കിതും ജനങ്ങള്‍ നല്ല കാര്യമായി എണ്ണുന്നുണ്ട്.