Main Banner

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ ഭാഗമായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.

1 st paragraph

സമഗ്ര ശിക്ഷ കേരളം മുഖേന പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ ഉപജില്ലകളിൽ നിന്നും ആശയങ്ങൾ സമർപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി എടപ്പാൾ ബി.ആർ.സി. കോൺഫ്രൻസ് ഹാളിൽ കെ-ഡിസ്കിന്റെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കെ.പി. നൗഷാദലി എം.എൽ.എ. ശിൽപശാല ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു അധ്യക്ഷത വഹിച്ചു.

എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശാ ജോസ്, ബി.പി.സിമാരായ എ. കേശവൻ നമ്പീശൻ, സി. റഫീഖ്, കെ-ഡിസ്ക് പരിശീലകരായ ബൈജു വൈദ്യക്കാരൻ, ഡോ. ലിജോ ജോർജ്ജ് ഉമ്മൻ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

2nd paragraph