മലപ്പുറം ക്രൈം ബ്രാഞ്ച് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും

ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിനായി പുതുതായി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 24) ഉച്ചയ്ക്ക് രണ്ടിന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപം നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.

ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, എ.ഡി.ജി.പിയും കെ.പി.എച്ച്.സി.സി എം.ഡിയുമായ ഗുഗുലോത്ത് ലക്ഷ്മൺ, ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി (ഇൻ ചാർജ്) എസ്. അജിത ബീഗം, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ,
എം.എസ്.പി കമാൻഡന്റ് കെ. സലീം, ക്രൈം ബ്രാഞ്ച് എസ്.പിമാരായ എം.പി മോഹനചന്ദ്രൻ (മലപ്പുറം), സുബ്രഹ്മണ്യൻ (തൃശ്ശൂർ), പി. വിക്രമൻ (കോഴിക്കോട്), ഫിറോസ് എം. ഷഫീഖ് (പാലക്കാട്), മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ.ജെ തോമസ്, നഗരസഭാ കൗൺസിലർ നജ്മാബി, റിട്ട. എസ്.പി കെ.വി സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.

