നടുവട്ടം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കുറ്റിപ്പുറം: നടുവട്ടം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. ഉദ്ഘാടനം ചെയ്തു . കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആസാദ് അജയ് എ.വി , ജില്ലാ പഞ്ചായത്ത് മെമ്പർ വസീമ വേളേരി , ഡെപ്യൂട്ടി കളക്ടർ അഖിൽ പി , തിരൂർ തഹസിൽദാർ ആഷിഖ് സി.കെ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റിജിത ഷലീജ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജമീല , സൈനബ ,

സ്ഥിരം സമിതി അദ്ധ്യകരായ ലിജി ജാസ്മിൻ പരപ്പാര , സക്കീർ കെ.പി , മെമ്പർമാരായ സുലൈമാൻ പിലാത്തേത്ത്, അസീസ് കെ.പി , പാറക്കൽ ബഷീർ, ഹുസൈൻ കൊട്ടിലുങ്ങൽ , രാജേന്ദ്രൻ വി.കെ , അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി തഹസിൽദാർ വിനോദ്കുമാർ, വില്ലേജ് ഓഫീസർ സുനിൽ കെ.പി, കെ.ടി സിദ്ദീഖ് , എം.സി അലവിഹാജി , തുടങ്ങിയവരും വില്ലേജ് വികസന സമതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എം.എൽ. എ നൽകിയ ശുപാർശ പരിഗണിച്ചാണ് നടുവട്ടം വില്ലേജ് ഓഫീസിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയത് .
പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതി നിർവ്വഹണ ചുമതല.വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് റവന്യു വകുപ്പ് ഫണ്ടനുവദിച്ചത്.
നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് മണ്ഡലത്തിലെ സ്മാർട്ട് വില്ലേജാക്കി ഉയർത്തിയ ഇരിമ്പിളിയം , മേൽമുറി, കാട്ടിപ്പരുത്തി ,പൊന്മള , കോട്ടക്കൽ വില്ലേജ് ഓഫീസുകൾ ഇതിനകം പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചിട്ടുണ്ട്. എടയൂർ വില്ലേജ് പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് .
മാറാക്കര , കുറ്റിപ്പുറം എന്നിവയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
