സാമ്പത്തിക സുരക്ഷാ ക്യാമ്പയിന് വണ്ടൂരില്‍ തുടക്കം

കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സുരക്ഷാ ക്യാമ്പയിന് 2026-ന് വണ്ടൂരില്‍ തുടക്കമായി. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍, വായ്പാ പദ്ധതികള്‍, കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ്, പെന്ഷന് പദ്ധതികള്‍ എന്നിവയില്‍ അവബോധം നല്‍കുകയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.

ചടങ്ങില്‍ കനറാ ബാങ്ക് വണ്ടൂര്‍ മാനേജര്‍ ഐ.പി. അനൂജ, സീനിയര്‍ മാനേജര്‍ പി.കെ. ദില്‍ഷാദ്, മലപ്പുറം ലീഡ് ജില്ലാ മാനേജര്‍ എം.വി. അഞ്ജന ദേവ്, വണ്ടൂര്‍ കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് എം. അന്‍ഷിദ, ബ്ലോക്ക് സി.എഫ്.സി പ്രതിനിധി ടി.കെ. പ്രതിഭ, ബ്ലോക്ക് എഫ്.എല്‍.സി രജി, കെ.ടി. സാദിഖലി, ബാങ്ക് ഓഫീസര്‍ നിബിത ജോസഫ്, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
