കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷങ്ങൾക്കെത്തി സ്നേഹവും സൗഹൃദവും പങ്കുവെച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കാടാമ്പുഴ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷങ്ങളുടെ നിറവിൽ സ്നേഹവും സൗഹൃദവും പങ്കുവെച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ . ക്ഷേത്രത്തിലെത്തിയ എം.എൽ എ

തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സദ്യ ഭക്തജനങ്ങൾക്ക് വിളമ്പി നൽകി.
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, മലബാർ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ, വി.മദുസൂദനൻ, കെ.പി. സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത,ദേവസ്വം കമ്മീഷണർ പി.സി ബിജു,ജനപ്രതിനിധികളായ കെ.പി. സിദ്ദീഖ്, പി.കെ. ഫൈസൽ, എ.പി. രാജു, സുചിത്ര കണ്ണമ്പള്ളി, ജുമൈല ഹാരിസ്, ജുവൈരിയ ശിഹാബ്, രവി കൊല്ലടി, രതീഷ് പൊട്ടൻചോല തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ക്ഷേത്രദർശനത്തിനെത്തിയ സംസ്ഥാന പോലീസ് മേധാവി (DGP) റാവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് മായി സൗഹൃദ സംഭാഷണവും നടത്തിയാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മടങ്ങിയത് .
