തൊഴിൽ രഹിതരുടെ നിയമനം പന്തിക്കപ്പുറത്ത്.
മലപ്പുറം: ഇടതുപക്ഷ സർക്കാർ , വിദ്യാസമ്പന്നരും PSC നിയമന പട്ടികയിൽ വന്നവരുമായ യുവജനങ്ങളോട് തീർത്തും അവഗണനാപരമായ നിലപാട് ആണ് സ്വീകരിച്ചതെന്ന്
BDJS ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് ശ്രീ. ദാസൻ കോട്ടക്കൽ പറഞ്ഞു.
ഈ സർക്കാർ ബന്ധു നിയമനങ്ങളും, പാർട്ടി അണികളായ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി നടത്തിയ ഒട്ടനവധി സ്ഥിര നിയമനങ്ങൾ
കേരളത്തിലെ PSC റാങ്ക് ലിസ്റ്റിലുള്ള ഉദ്ദ്യോഗാർത്ഥികളായ യുവതയോടുള്ള ഈ സർക്കാറിന്റെ അഹങ്കാരം നിറഞ്ഞ സമീപനമാണെന്നും, ഈ വിഷയത്തിൽ DYFI പാലിക്കുന്ന മൗനം
ആ സംഘടനയിലെ യുവാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ BDJS
വൈസ് പ്രസി. ശ്രീ. സുബ്രമണ്യൻ ചുങ്കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈ.പ്രസിഡണ്ടുമാരായ ശ്രീ.വാസു കോതറയിൽ , അപ്പു പുതുക്കുടി, ജില്ലാ സെക്രട്ടറിമാരായ ശ്രീ. അനു മൊട പൊയ്ക, മധു ചെമ്പ്ര മേൽ, ജില്ലാ ജോ.സെക്രട്ടറി ശ്രീ. ഗൗതമൻ .എൻ , മണ്ഡലം പ്രസിഡണ്ടുമാരായ
ശ്രീ.ശ്രീധരൻ, വിനോദ്, പുരുഷോത്തമൻ, പത്മനാഭൻ, കൃഷ്ണൻ ചോലയിൽ , ശിവൻ തിരൂർ, ശ്രീ.മോഹനൻ തുടങ്ങിയവരും പ്രസംഗിച്ചു.
സംഘടനാ ജനറൽ സെക്രട്ടറി ശ്രീ. രമേഷ് കോട്ടായപ്പുറത്ത് സ്വാഗതവും, ശ്രീ. അനു നന്ദിയും പറഞ്ഞു.