കെ എം സി എസ് എ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനം

മലപ്പുറം : കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ അബ്ദുല്‍ ഹക്കീം, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി പി ആയിഷാബി, സംസ്ഥാന സെക്രട്ടറി അബ്ദുനാസര്‍ വലിയാട്ടില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജന്‍ പത്തൂര്‍, കൗണ്‍സിലര്‍ അബ്ദുല്‍ ഹമീദ് പരി, അഷ്‌റഫ് പാറച്ചോടന്‍, ഖലീല്‍ കളപ്പാടന്‍,കെ സിദ്ദീഖ്, സുദേഷ് പൊടയന്‍ എന്നിവര്‍ സംസാരിച്ചു.

.കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദഘാടനം ചെയ്യുന്നു

ഭാരവാഹികളായി സല്‍മാന്‍ സി (പ്രസിഡന്റ്), സുദേഷ് പൊടയന്‍ ( സെക്രട്ടറി) , ഷമീര്‍ അലി പി എന്‍ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.