കോവിഡ് 19: ജില്ലയില്‍ 229 പേര്‍ക്ക് രോഗബാധ 391 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 221 പേര്‍ക്ക് ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 2,801 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,633 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 221 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 391 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,12,416 ആയി. 24,633 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,801 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 189 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 101 പേരും 70 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 558 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

സാമൂഹിക അകലം ഉറപ്പാക്കണം

 

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ഫെബ്രുവരി 22) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

ആലങ്കോട് 01

അങ്ങാടിപ്പുറം 15

അരീക്കോട് 02

ആതവനാട് 01

ചാലിയാര്‍ 03

ചെറുകാവ് 04

ചേലേമ്പ്ര 04

ചീക്കോട് 01

ചോക്കാട് 01

ചുങ്കത്തറ 10

എടക്കര 05

എടപ്പാള്‍ 06

എടരിക്കോട് 02

ഏലംകുളം 01

കാലടി 01

കാളികാവ് 05

കണ്ണമംഗലം 01

കരുളായി 01

കരുവാരക്കുണ്ട് 01

കീഴുപറമ്പ് 01

കോഡൂര്‍ 01

കൊണ്ടോട്ടി 08

കൂട്ടിലങ്ങാടി 01

കുറുവ 01

കുറ്റിപ്പുറം 02

മക്കരപ്പറമ്പ 06

മലപ്പുറം 14

മമ്പാട് 01

മഞ്ചേരി 03

മങ്കട 09

മൂന്നിയൂര്‍ 01

മൂത്തേടം 05

മൊറയൂര്‍ 03

നന്നമ്പ്ര 01

നന്നംമുക്ക് 01

നെടിയിരിപ്പ് 01

നിലമ്പൂര്‍ 04

ഒഴൂര്‍ 01

പള്ളിക്കല്‍ 06

പരപ്പനങ്ങാടി 03

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 05

പെരുവള്ളൂര്‍ 02

പൊന്മള 02

പൊന്മുണ്ടം 01

പൊന്നാനി 04

പൂക്കോട്ടൂര്‍ 01

പോരൂര്‍ 03

പോത്തുകല്ല് 01

പുലാമന്തോള്‍ 05

പുളിക്കല്‍ 01

പുഴക്കാട്ടിരി 01

തലക്കാട് 01

തവനൂര്‍ 05

താഴെക്കോട് 02

തേഞ്ഞിപ്പാലം 05

തൃപ്രങ്ങോട് 01

തിരൂരങ്ങാടി 08

ഊര്‍ങ്ങാട്ടിരി 01

വള്ളിക്കുന്ന് 16

വട്ടംകുളം 09

വാഴക്കാട് 06

വാഴയൂര്‍ 02

വഴിക്കടവ് 01

വെളിയങ്കോട് 03

വേങ്ങര 01

വെട്ടത്തൂര്‍ 01

വെട്ടം 01

വണ്ടൂര്‍ 01