Shobika

ഹനുമാന്‍ സേന ഭാരത് 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

മലപ്പുറം : കേരള നിയമസഭയിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഹനുമാന്‍ സേന ഭാരത് 15 നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുവാന്‍ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.മുന്നണി തലത്തിലും ഭരണ തലത്തിലും ഹൈന്ദവനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ നോക്കുന്ന മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഈ തീരുമാനം ഹൈന്ദവനെ രാഷ്ട്രീയ ശക്തിയാക്കും.

1 st paragraph

അതിലൂടെ ഈ കേരള മണ്ണില്‍ ഹൈന്ദവനെ ബഹുമാനിക്കുന്നഅവന്റെ ആചാരങ്ങളെ ബഹുമാനിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിഎടുക്കാനും അടിസ്ഥാന ഹിന്ദുവിന് നീതി വാങ്ങി കൊടുക്കാനും ഹനുമാന്‍ സേന ഭാരത് ഈ നീക്കത്തിലൂടെ പ്രതിജ്ഞബദ്ധമാണെന്നും ചെയര്‍മാന്‍ എ. എം. ഭക്തവത്സലന്‍ പറഞ്ഞു.