എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ മാറ്റിയത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി.
കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
തിരുർ: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിക്കാതെ എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് എസി പൊതു പരീക്ഷകൾ മാറ്റി വെച്ചതിൽ തിരുർ വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്നിൽ കെ എസ് ടി യു പ്രതിഷേധ ധർണ്ണ നടത്തി. പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരീക്ഷ മാറ്റിയത് വിദ്യാർത്ഥികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും റമസാൻ വ്രതവും കടുത്ത വേനലും കണക്കിലെടുക്കാതെയുള്ള പരീക്ഷ മാറ്റൽ വിദ്യാഭ്യാസ സമൂഹത്തെ ക്രൂശിക്കലാണെന്നും കെ എസ് ടി യു അഭിപ്രായപ്പെട്ടു.
കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വി.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി.എ. ലത്തീഫ് , സെക്രട്ടറി ടി.വി. ജലീൽ എന്നിവർ സംസാരിച്ചു. തിരൂർ ഉപജില്ല പ്രസിഡൻ്റ് ടി.പി. സുബൈർ , സെക്രട്ടറി റഫീഖ് പാലത്തിങ്ങൽ, ഭാരവാഹികളായ നൂറുൽ അമീൻ മയ്യേരി, പി.പി.മുഹമ്മദ് സൂധീർ, സി.ടി. റാഷിദ് , യാസിർ ചെമ്പ്ര എന്നിവർ നേതൃത്വം നൽകി.