എസ് ഡി പി ഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ റോഡ് ഷോയും പൊതുസമ്മേളനവും പൂക്കോട്ടൂരിൽ 

പൂക്കോട്ടൂർ : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ പ്രചരണാർത്ഥം പൂക്കോട്ടൂരിൽ പൊതുസമ്മേളനവും റോഡ് ഷോയും സംഘടിപ്പിച്ചു വൈകുന്നേരം നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്തു. റോഡ് ഷോയുടെ മുമ്പിൽ കുതിരകളും ബാൻഡ് വാദ്യവും ഉണ്ടായിരുന്നു . തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി ഇരുകൈകളും വീശി റോഡിനിരുവശവും നിന്നിരുന്ന വാട്ടർ മാരെ അഭിവാദ്യം ചെയ്തു.

 വൈകുന്നേരം അഞ്ചുമണിയോടെ ന്യൂ ബസാറിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഒരു മണിക്കൂർ പിന്നിട്ട് പൂക്കോട്ടൂർ അങ്ങാടിയിലാണ് സമാപിച്ചത്. റോഡ് ഷോക്ക് എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് ഷുഹൈബ് അറവങ്കര നസറുദ്ദീൻ ബാവ ഇർഷാദ് മറയൂർ പി കെ അബ്ദുസ്സലാം ആനത്താന അബു എന്നിവർ നേതൃത്വം നൽകി റോഡ് ഷോക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടന്ന പൊതു സമ്മേളനം സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനി ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സാദിഖ് നടുത്തൊടി അധ്യക്ഷതവഹിച്ചു .റഷീദ് കീഴാറ്റൂർ ,സി പി നസ്രുദീൻ സംസാരിച്ചു. എസ് ഡി പി ഐ സ്ഥാനാർഥി ചൊവ്വാഴ്ച്ച 11 മണിക്ക് വരണാധികാരി ജില്ലാ കളക്ടർ മുൻപാകെ നാമനിർദ്ദേശ പത്രക സമർപ്പിക്കും.