പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കരുത്; ഇ ടി. മുഹമ്മദ് ബഷീർ എം. പി
പൊതുമേഖല സ്ഥാപനങ്ങളെ സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു രക്ഷിച്ചെടുക്കുന്നതിന് പകരം അവയെ അടച്ചുപൂട്ടാനും അതിന്റെ ആസ്തികളും മറ്റു ഭൗതിക സൗകര്യങ്ങളും വിറ്റഴിക്കാനുമുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും ഇത് തിരുത്തപ്പെടേണ്ടതാണെന്നും മുസ്ലീം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികണക്കിന് രൂപ മുതല്‍മുടക്കി ആരംഭിച്ച വ്യവസായങ്ങള്‍, സ്ഥാപന ഉത്പാദന ശേഷി ഉപയോഗപ്പെടുത്താതെ കിടക്കുകയാണെന്നും പല വ്യവസായങ്ങളുടെയും ഇത്തരം ശേഷികളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഇത് രാജ്യത്തിന്റെ വ്യവസായങ്ങളെ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന കാരണമാണെന്നും എം പി ചൂണ്ടിക്കാട്ടി.
അതോടൊപ്പം തന്നെ പൊതു മേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് കൃത്യമായ നേതൃത്വം ഇല്ലാതെ വരുന്നതും മേധാവികളെ ഇടക്കിടെ മാറ്റപ്പെടുന്നതും വലിയ പ്രശ്നമായി തീര്‍ന്നിട്ടുണ്ട് . നിശ്ചയധാര്ഢ്യത്തോടും ദീര്‍ഘ വീക്ഷണത്തോടും കൂടി ഒരു പദ്ധതി ആ സ്ഥാപനത്തിന് ആവിഷ്കരിക്കുന്നതിന് പകരം അവിടെ എല്ലാം ഒരു താത്കാലിക സംവിധാനത്തിലൂടെ നടത്തികൂട്ടുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് . അവക്ക് പരിഹാരം ഉണ്ടാകേണ്ടതും രാജ്യത്തിന്റെ പ്രധാന ആവശ്യമാണെന്നും എം.പി ചൂണ്ടിക്കാട്ടി.
പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ദീര്‍ഘകാലം ജോലി ചെയ്യാന്‍ യോഗ്യരായ ആളുകളെ നില നിര്‍ത്തുക എന്ന നിര്‍ദ്ദേശം വളരെ സ്വാഗതാര്‍ഹമാണെന്നും അതിന് അനുസരിച്ച കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി പ്രകാശ് ജവേദ്കര്‍ സഭയില്‍ വ്യക്തമാക്കി.