പി കെ ഫിറോസിനും വി അബ്ദുറഹ്മാനുമെതിരെ 5 അപരന്മാർ

താനൂർ: മലപ്പുറം ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന താനൂർ നിയോജക മണ്ഡലത്തിൽ അഞ്ച് അപരന്മാരാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. താനൂരിൽ ആകെ 11 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. താനൂരിലെ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ വി അബ്ദുറഹ്മാനെതിരെയാണ് ഏറ്റവും കൂടുതൽ അപരർ. മൂന്ന് അപര സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.

യുഡിഎഫ് സ്ഥാനാർഥിയായ മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ രണ്ട് അപരന്മാരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ അഞ്ച് അപര സ്ഥാനാർഥികളുടെയും നാമനിർദേശ പത്രിക അംഗീകരിച്ചു.

V abdurahman

ബിജെപി സ്ഥാനാർഥിയായ നാരായണൻ കെ, ബിഎസ്പിക്കു വേണ്ടി മുഹ്യുദ്ദീൻ, സ്വതന്ത്രനായി കുഞ്ഞുമുഹമ്മദ് എന്നിവരും താനൂരിൽ ജനവിധി തേടുന്നുണ്ട്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം മണ്ഡലം നിലനിർത്തുക എന്നത് അഭിമാന പ്രശ്നമാണ്. കൈവിട്ടുപോയ തട്ടകം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫും മുസ്ലീം ലീഗും നടത്തുന്നത്. എന്നാൽ ഇരുവർക്കും തലവേദന സൃഷ്ടിച്ച് അപരന്മാർ രംഗത്തെത്തിയതോടെ താനൂരിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.